ഖത്തര്‍ കേരള യൂത്ത് ഫുട്ബാള്‍ ക്ലബ് ജേഴ്സി പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരള യൂത്ത് ഫുട്ബാള്‍ ക്ലബിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. ഖത്തറിലെ പ്രമുഖ കമ്പനിയായ സേഫ് വേള്‍ഡ് ട്രാന്‍സ്‌പോര്‍ട്ടാണ് ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്.

city exchange

സേഫ് വേള്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സീനിയര്‍ ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് അഖീല്‍ ബ്‌നു അബ്ദുല്ല ക്യൂ കെ വൈ എഫ് സി ടീം മാനേജര്‍ റഷീദ് പേരാമ്പ്രക്ക് നല്‍കിയാണ് ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചത്. കമ്പനിയുടെ എം ഡി അബ്രഹാം ജോസഫ് സി ഇ ഒ തസ്‌നീം, ഖത്തര്‍ കേരള യൂത്ത് ഫുട്ബാള്‍ ക്ലബ് അംഗങ്ങളായ യഹ്യ കുമരനെല്ലൂര്‍, നിസാര്‍ കെ പി, ഷബീര്‍ സി ടി, അബ്ദുല്ലത്തീഫ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

പ്രവാസ ജീവിതത്തിനിടയില്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചനം നേടുക എന്ന ആശയവുമായി റഷീദ് പേരാമ്പ്ര, യഹ്യ കുമരനെല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ക്ലബിന് രൂപം നല്‍കിയത്. ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് മറ്റ് വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു വരുന്നു.

Share This Article
Leave a Comment
error: Content is protected !!