സ്‌കൈട്രാക്സ് പുരസ്‌ക്കാരം; ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം വീണ്ടും ഹമദ്

Web Desk
1 Min Read

ദോഹ: ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോ 2024ല്‍ നടന്ന 2024ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു.

city exchange

‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്’ എന്ന പദവി തുടര്‍ച്ചയായി രണ്ടാം തവണയും ‘മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്ന പദവി തുടര്‍ച്ചയായ പത്താം വര്‍ഷവും എയര്‍പോര്‍ട്ട് സ്വന്തമാക്കി.

വിമാനയാത്രികര്‍ നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അംഗീകാരം. പ്രധാന പ്രകടന സൂചകങ്ങളിലുടനീളം അവര്‍ വിമാനത്താവളത്തിന്റെ പ്രകടനം വിലയിരുത്തുകയും 500-ലധികം ആഗോള വിമാനത്താവള മത്സരാര്‍ഥികളുടെ കൂട്ടത്തില്‍ ലോകത്തിലെ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!