‘കിരണം 2024’: കെഫാഖ് വാര്‍ഷികം

Web Desk
1 Min Read

ദോഹ: ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ കെഫാഖിന്റെ അഞ്ചാമത് വാര്‍ഷികം ‘കിരണം 2024’ ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടത്തി.

city exchange

പ്രശസ്ത സിനിമാ താരങ്ങളും കൊട്ടാരക്കര ശ്രീധരന്‍നായരുടെ ചെറുമകനുമായ വിനു മോഹനും ഭാര്യ വിദ്യ വിനു മോഹനും മുഖ്യാതിഥികള്‍ ആയിരുന്നു.

കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര സ്വദേശികളായ ഖത്തറിലെ പ്രമുഖ സംരംഭകനും പ്രവാസി ഭാരതി പുരസ്‌കാര ജേതാവുമായ ജോസ് ഫിലിപ്പിനെയും വൈല്‍ഡ് ഫോട്ടോഗ്രാഫി അന്തര്‍ ദേശീയ അവാര്‍ഡ് ജേതാവ് വിഷ്ണു ഗോപാലിനെയും ആദരിച്ചു. ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ള എന്നിവര്‍ വാര്‍ഷിക ആഘോഷത്തിന് ആശംസകള്‍ അറിയിച്ചു.

- Advertisement -
Ad image

പ്രശസ്ത റേഡിയോ അവതാരിക ആര്‍ ജെ പാര്‍വതി കല്യാണി വാര്‍ഷികാഘോഷ ചടങ്ങിന് അവതരണം നിര്‍വഹിച്ചു. കെഫാഖ് ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര്‍ അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ബിജു പി ജോണ്‍, ജോയിന്റ് സെക്രട്ടറി സിബി മാത്യു, വനിതാ ഫോറം കണ്‍വീനര്‍ ആന്‍സി രാജീവ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍മാരായ ജോബിന്‍ പണിക്കര്‍, ജോജിന്‍ ജേക്കബ്, ജലാധരന്‍ അമ്പാടി, മറ്റു മാനേജിങ് കമ്മറ്റി അംഗങ്ങള്‍, സബ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കെഫാഖിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ‘പ്രയാണം’ സുവനീറിന്റെ പ്രകാശനം നിര്‍വഹിച്ചു. സുവനീറിന്റെ ഭാഗമായി ഖത്തറിലെ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളെയും വിധികര്‍ത്താക്കളെയും ചടങ്ങില്‍ ആദരിച്ചു.

ഖത്തറിലെ പ്രശസ്തരായ കലാകാരന്മാരും കെഫാഖ് അംഗങ്ങളും അവതരിപ്പിച്ച ചെണ്ടമേളം, നൃത്ത നൃത്ത്യങ്ങള്‍, സംഗീതനിശ എന്നിവ സഹൃദയശ്രദ്ധ നേടി.

ഈദിനോടനുബന്ധിച്ച് കെഫാഖിന്റെ നേതൃത്വത്തില്‍ നടന്ന ക്രിക്കറ്റ് ലീഗ് മത്സര വിജയികളെ അനുമോദിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!