

കുറ്റ്യാടി: ഗുളികപ്പുഴയുടെ വിവിധ സ്ഥലങ്ങളില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നതായി പരാതി. വരള്‍ച്ച കൂടുതല്‍ ശക്തമാവുകയും കുടിവെള്ള ക്ഷാമം അനുഭവിക്കുകയും ചെയ്യുന്ന സമയത്ത് പുഴ വെള്ളത്തില്‍ വിഷം കലക്കിയും മറ്റും മീന്‍ പിടിക്കുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.

വലിയ വലകള്‍ സ്ഥാപിക്കുകയും തോട്ട ഉള്‍പ്പെടെയുള്ളവ പൊട്ടിച്ച് മീന്‍പിടിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം വിഷം കലക്കിയും മീന്‍പിടുത്തം നടക്കുന്നതായി വ്യാപക പരാതിയുണ്ട്.

വിവിധ സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികളുടെ പമ്പിങ്ങ് സ്റ്റേഷനുകള്‍ ഗുളികപ്പുഴയുടെ ഓരങ്ങളിലുണ്ട്. അനധികൃത മത്സ്യബന്ധനം ഇതിനെയെല്ലാം സാരമായി ബാധിക്കുകയാണ്.
ഗുളികപ്പുഴ പാലം പരിസരം, മറ്റ് സ്ഥലങ്ങളിലും പുറമെ നിന്ന് എത്തുന്നവര്‍ ഇത്തരത്തില്‍ മത്സ്യ ബന്ധനം നടത്തുന്നതായാണ് പരാതി. ഏത് വേനല്‍കാലത്തും ജലസമൃദ്ധമായ ഗുളികപ്പുഴയില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അധികൃതര്‍ ജാഗ്രതപ്പെടണമെന്നാണ് പൊതുജന ആവശ്യം.

