15 കിലോഗ്രാം കഞ്ചാവുമായി വനിതകളടക്കം ഏഴു പേര്‍ അറസ്റ്റില്‍

Web Desk
2 Min Read

കൊച്ചി: എറണാകുളം അമ്പലമേട് കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജില്‍ നിന്ന് കൊച്ചി സിറ്റി ഡാന്‍സാഫും അമ്പലമേട് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് വനിതകളടക്കം ഏഴുപേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 15 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

city exchange

കൊല്ലം കരുനാഗപ്പിള്ളി തോട്ടുംമുഖം ജ്യോതിസ് ഭവനത്തില്‍ ജ്യോതിസ് (22), എറണാകുളം തിരുവാങ്കുളം മാമല കിഴക്കേടത്ത് വീട്ടില്‍ അക്ഷയ് രാജ് (24), കരുനാഗപ്പിളളി ശാസ്താംകോട്ട വലിയ വിള പുത്തന്‍വീട്ടില്‍ ശ്രീലാല്‍ (26), ശാസ്താംകോട്ട മണ്ണൂര്‍ അയ്യത്ത് വീട്ടില്‍ ഹരികൃഷ്ണന്‍ (26), ഓച്ചിറ മേപ്പനത്ത് കുമാര്‍ ഭവനത്തില്‍ ദിലീപ് എന്ന ബോക്‌സര്‍ ദിലീപ് (27), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാന്‍ (21), ആലപ്പുഴ കായംകുളം സ്വദേശിനി ശില്പശ്യാം (19) എന്നിവരാണ് പിടിയിലായത്.

ഒഡീഷയിലെ ബാലന്‍ഗീര്‍ ജില്ലയിലുള്ള കഞ്ചാവ് മാഫിയയില്‍ നിന്ന് ഇടനിലക്കാരന്‍ വഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പച്ചക്കറി പലചരക്ക് സാധനങ്ങളുമായി വരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറികളിലാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്. ഹൈവേകളില്‍ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിര്‍ത്തി എറണാകുളത്തുള്ള ഏജന്റുമാര്‍ കാറുകളിലും മറ്റും എത്തി ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് രീതി. തുടര്‍ന്ന് കഞ്ചാവ് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് ആവശ്യക്കാര്‍ക്ക് കൊടുക്കുന്നത്.

- Advertisement -
Ad image

ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന വന്‍സംഘത്തിലെ കണ്ണികളാണിവര്‍. പ്രതികളില്‍ ബോക്‌സര്‍ ദിലീപ് എന്നു വിളിപ്പേരുള്ള ദിലീപ് കൊല്ലം ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. മറ്റൊരു പ്രതിയായ ഹരികൃഷ്ണന്റെ ബാഗില്‍ നിന്നും മാരകായുധവും കണ്ടെടുത്തിട്ടുണ്ട്.

കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ കെ സേതുരാമയ്യറിന് ലഭിച്ച രഹസ്യ വിവരത്തില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ടി ബിജു ഭാസക്കറിന്റെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ അമ്പലമേട് ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബി, സബ് ഇന്‍സ്‌പെക്ടര്‍ റജി പി പി, അബ്ദുല്‍ ജബ്ബാര്‍, എ എസ് ഐ അജയകുമാര്‍, റജി വി വര്‍ഗീസ് എന്നിവരും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!