

പാനൂര്‍: വടകര ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനു വേണ്ടി പ്രവര്‍ത്തിച്ച മൊകേരി പഞ്ചായത്തിലെ വനിതാ ലീഗ് നേതാവിന്റെ വീടിന് നേരെ സി പി എം ബോംബേറ്. ഒരേ വീട്ടിനു നേരെ രണ്ടാം വട്ടമാണ് സി പി എം ബോംബേറ് നടത്തുന്നത്.

വനിതാ ലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് സാജിതയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.

ബോംബേറുണ്ടായ വീട്ടില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. മുസ്‌ലിം ലീഗ് നേതാക്കളായ പി പി എ ഹമീദ്, അടിയോട്ടില്‍ അഹമ്മദ്, പി കെ അബ്ദുല്ല, സമീര്‍ പറമ്പത്ത്, കൊമ്പന്‍ മഹമ്മൂദ്, വി ഹാരിസ്, അലി കെ, കെ പി അഹമ്മദ്, ടി മുനീര്‍ തുടങ്ങിയവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്.
