

അബുദാബി: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്മ്മത്തിന് വേണ്ടി പുറപ്പെടുന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് നല്കി.

മടവൂര്‍ സി എം സെന്റര്‍ അബുദാബി കമ്മറ്റി അംഗങ്ങളായ പി സി മുഹമ്മദ് ഹാജി, അയ്യൂബ് കല്പകഞ്ചേരി, സുബൈര്‍ ചെലവൂര്‍ എന്നിവര്‍ക്കാണ് മടവൂര്‍ സി എം സെന്റര്‍ അബുദാബി കമ്മറ്റിക്ക് കീഴില്‍ യാത്രയയപ്പ് സംഘടിപ്പിച്ചത്.

സി എം സെന്റര്‍ അബുദാബി പ്രസിഡന്റ് ഇക്ബാല്‍ മുസ്ലിയാര് മടവൂര്‍ അധ്യക്ഷത വഹിച്ചു. പി വി അബൂബക്കര്‍ മുസ്ലിയാര് യാത്രയയപ്പ് പ്രഭാഷണം നടത്തി.
മമ്മുദു വേങ്ങര, അസീസ് വടകര, അയ്യൂബ് കല്പകഞ്ചേരി, സുബൈര്‍ ചെലവൂര്‍ സംബന്ധിച്ചു. ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും അഖ്ലാക് ചൊ്ക്ലി നന്ദിയും പറഞ്ഞു.

