സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെ: കെ.സുധാകരന്‍

Web Desk
1 Min Read

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിലബസ് പരിഷ്‌കരണം അജണ്ടയുടെ ഭാഗമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സിലബസ് പരിഷ്‌കരണം വിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റും അറിഞ്ഞുള്ള തീരുമാനമാണെന്നും സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയാണെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

city exchange


ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. സര്‍വകലാശാലയില്‍ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എതിര്‍പ്പുള്ള ആശയങ്ങളും പഠിപ്പിക്കണം. വിദ്യാര്‍ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാട്. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാലകള്‍ അവസരമൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി എംഎ ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സിന്റെ സിലബസ് പരിഷ്‌കരിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!