പ്രഥമ ഹോസ്പിറ്റല്‍ ക്രിക്കറ്റ് ലീഗ്: ലേക്‌ഷോര്‍ കിരീടം നേടി

Web Desk
1 Min Read

കൊച്ചി: ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഹോസ്പിറ്റല്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ മിന്നുന്ന പ്രകടനവുമായി ലേക്‌ഷൊര്‍ ടീം കിരീടമണിഞ്ഞു. ആസ്റ്റര്‍ മെഡ്സിറ്റി ഹോസ്പിറ്റലിനെ ഫൈനല്‍ മത്സരത്തില്‍ തോല്‍പിച്ചാണ് പ്രഥമ ഹോസ്പിറ്റല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലേക്‌ഷോര്‍ ജേതാക്കള്‍ ആയത്.

city exchange

മഴമൂലം ആറ് ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ആസ്റ്റര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലേക്‌ഷോര്‍ 4.2 ഓവറില്‍ ലക്ഷ്യം കണ്ടു. അഞ്ചു വിക്കറ്റ് നേടി ലേക് ഷോറിന്റെ ഷാക്കിര്‍ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ആശുപത്രികളുടെ 16 ടീം ആണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

സെമി ഫൈനല്‍ മത്സരത്തില്‍ ലേക്‌ഷോറിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടായ ക്യാപ്റ്റന്‍ ജിപ്‌സന്റെയും (45) അമീറിന്റെയും (23) പിന്‍ബലത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ 6 ഓവറില്‍ തീര്‍ത്ത 70 റണ്‍സ് വിജയലക്ഷ്യം 4.3 ഓവറില്‍ ലക്ഷ്യം കണ്ടാണ് ഫൈനലില്‍ എത്തിയത്. കോതമംഗലം അല്‍ അസര്‍ ടീമിനെ 15 റണ്ണില്‍ വരിഞ്ഞു മുറുക്കിയണ് ആസ്റ്റര്‍ മെഡ്‌സിറ്റി ഫൈനലില്‍ എത്തിയത്.

Share This Article
Leave a Comment
error: Content is protected !!