രണ്ടാം അപ്പീലുകള്‍ വര്‍ധിക്കുന്നു; ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍

Web Desk
1 Min Read

കോഴിക്കോട്: വിവരാവകാശ നിയമത്തിന്മേല്‍ കോഴിക്കോട് ജില്ലയില്‍ രണ്ടാം അപ്പീലുകള്‍ വര്‍ധിക്കുന്നതായും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ആദ്യത്തെ വിവരാവകാശ അപേക്ഷയില്‍ തന്നെ നിശ്ചിത സമയത്തിനുള്ളില്‍ വിവരം നല്‍കി ഫയല്‍ ക്ലോസ് ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. പരാതി ഉണ്ടായാല്‍ ഒന്നാം അപ്പീല്‍ അധികാരി കൃത്യമായ വിവരം ലഭ്യമാക്കണം. ജനങ്ങളെ ചുറ്റിക്കുന്ന മറുപടി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കമ്മിഷന് മുന്നില്‍ രണ്ടാം അപ്പീലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കമ്മിഷന്‍ നടപടിയും കൂടും.

ഒരു മാസത്തിനുള്ളില്‍ നല്‍കേണ്ട വിവരം നല്‍കാന്‍ ഒന്നേകാല്‍ വര്‍ഷം എടുത്ത കോഴിക്കോട് കോര്‍പ്പറേഷന് കമ്മിഷന്‍ പിഴയിട്ടു.

ന്യൂനപക്ഷ പദവിയുള്ള വില്യാപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളില്‍ സീനിയോറിറ്റി മറികടന്ന് പ്രാധാനധ്യാപകനെ നിയമിച്ചതില്‍ നടപടിക്രമം പാലിച്ചില്ലെന്ന പരാതിയില്‍ വിദ്യാഭ്യാസ ഡി ഡി ഓഫീസ് മെല്ലപ്പോക്ക് നടത്തുന്നതായ പരാതിയില്‍ കമ്മിഷന്‍ ഉത്തരവ് നടപ്പാക്കാത്ത ഡപ്യൂട്ടി ഡയറക്ടറെ കമ്മിഷണര്‍ വിളിച്ചുവരുത്തി. പരാതിക്കാരനായ അധ്യാപകന്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. അതിന് മറ്റൊരു കേസ് ഫയല്‍ ചെയ്യാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഈ വിഷയത്തില്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ഡി ഡി ഇയെ സ്‌കൂള്‍ മാനേജരായി സര്‍ക്കാര്‍ നിയമിച്ചുവെങ്കിലും ആ ചുമതല ഡി ഡി ഇ ഏറ്റെടുത്തിട്ടില്ലെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.

- Advertisement -
Ad image

ഏഴു കേസുകളില്‍ വിവരം തല്‍ക്ഷണം ലഭ്യമാക്കി. കമ്മിഷന്‍ നോട്ടീസ് കൈപ്പറ്റിയിട്ടും സിറ്റിങ്ങില്‍ എത്താതിരുന്ന കോഴിക്കോട് സബ് കളക്ടര്‍, ചേലമ്പ്ര വില്ലേജ് ഓഫീസര്‍ എന്നിവരെ കമ്മിഷന്‍ തിരുവനന്തപുരത്ത് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. സിറ്റിങ്ങില്‍ പരിഗണിച്ച 20 കേസുകളില്‍ 18 എണ്ണവും തീര്‍പ്പാക്കി.

Share This Article
Leave a Comment
error: Content is protected !!