

ആലുവ: ശുചിത്വ പോരായ്മ കണ്ടെത്തിയ കൊച്ചിന്‍ ബാങ്ക് ജംഗ്ഷനിലെ ഹോട്ടല്‍ താത്കാലികമായി അടച്ചു പൂട്ടി.

കീഴ്മാട് കുടുംബരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഐ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം എം സക്കീര്‍, എസ് എസ് രേഖ,
കെ ബി സബ്‌ന എന്നിവര്‍ പങ്കെടുത്തു.

പഞ്ചായത്ത് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുകയായിരുന്നു.
വൃത്തി ഹീനമായ സാഹചര്യത്തിലായിരുന്നു ഹോട്ടല്‍. ജല പരിശോധനാ റിപ്പോര്‍ട്ട് പരിശോധന സമയത്ത് ഹാജരാക്കിയിരുന്നില്ല. പകുതിയിലധികം ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് മാസത്തില്‍ നടത്തിയ ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ഹോട്ടലുടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഹോട്ടലുടമ പാലിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തനം താലക്കാലികമായി അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഐ സിറാജ് അറിയിച്ചു.
പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി കീഴ്മാട് പഞ്ചായത്തിലെ ചിക്കന്‍ കടകള്‍, മത്സ്യ വ്യാപാരികള്‍, ഇറച്ചി വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു അറിയിച്ചു.

