കെ എം മാണിക്ക് അയച്ച 500 രൂപ ആഷിക് അബുവിന് തിരിച്ചയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Web Desk
1 Min Read

ആലുവ: ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്തെ വ്യാജ ബാര്‍ കോഴ കേസില്‍ കെ എം മാണിയുടെ വീട്ടില്‍ ദാരിദ്ര്യം മാറ്റാന്‍ 500 രൂപ നല്‍കിയ ആഷിക് അബുവിന് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബാര്‍ കോഴ കേസില്‍ പിണറായിയുടെ വീട്ടിലെ ദാരിദ്ര്യം മാറ്റാന്‍ 500 രൂപ മണി ഓര്‍ഡര്‍ ആലുവ ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ മുത്തലിബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരുമായി എത്തി ആഷിഖ് അബുവിന് അയച്ച് പ്രതീകാത്മക പ്രതിഷേധം നടത്തി.

city exchange

പ്രതിഷേധ സമരം അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അസ്ലം പി എച്ച് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റോ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധിഖ്, ജനറല്‍ സെക്രട്ടറി ജോണി ക്രിസ്റ്റഫര്‍, സനു എം എസ്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, അസര്‍ കീഴമാട്, സിറാജ്ജുദ്ധീന്‍ ഹകീം, അബിന്‍ ഡേവിസ്, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ ബാബു കൊല്ലംപറമ്പില്‍, ലിസ്സി സെബാസ്റ്റ്യന്‍, എം എ കെ നജീബ്, സേവാദള്‍ ചെയര്‍മാന്‍ രാജേഷ് പുത്തെനങ്ങാടി, കെ എസ് യു ജില്ലാ സെക്രട്ടറി ബെന്‍സണ്‍ മാത്യു, യൂത്ത്‌കോണ്‍ഗ്രസ്സ് നേതാക്കന്മാരായ ശരത് നാരായണന്‍ നിജാസ്, അഫ്‌സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!