കുഞ്ഞിക്കോഴി ദം ബിരിയാണി സ്‌പെഷ്യലുമായി ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റ്

Web Desk
1 Min Read

ദോഹ: ന്യൂ തുമാമയില്‍ ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 29ന് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടനം.

city exchange

ന്യൂ തുമാമയില്‍ അമേരിക്കന്‍ അക്കാദമി സ്‌കൂളിന്റെ എതിര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റില്‍ അറബിക്ക്, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ലഭിക്കും. കുഞ്ഞിക്കോഴി കൊണ്ടുള്ള ദം ബിരിയാണിയാണ് ഭാരത് ടെയ്‌സ്റ്റ് റസ്‌റ്റോറന്റിന്റെ പ്രത്യേക വിഭവം.

വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്ന വിശാലമായ പാര്‍ട്ടി ഹാള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികളും കൂട്ടായ്മകളും സംഘടിപ്പിക്കാനുള്ള ചെറിയ ഹാള്‍, മുകളിലും താഴെയുമായി രണ്ട് ഡൈനിംഗ് ഹാളുകള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ ഉപഭോക്താക്കള്‍ക്കായി ലഭ്യമായിരിക്കും.

ഹോട്ടലിന് സമീപത്തു തന്നെ പാര്‍ക്ക് ചെയ്യാനാവുമെന്നത് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വലിയ സൗകര്യമാകും.

- Advertisement -
Ad image

ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റ് മാനേജ്മെന്റിന് കീഴിലുള്ള സലോമി കമ്പ്യൂട്ടറിന്റെ ഉദ്ഘാടനവും അതേ ദിവസം നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എം ഡി ഖാലിദ് സി വി, വിജയ മോഹന്‍, ഷെഫ് സോജേഷ് അനില്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!