

ദോഹ: തങ്ങളുടെ പരിമിതികളെയും പോരായ്മകളേയും ഓര്‍ത്ത് വേദനിച്ചിരിക്കുകയല്ല വേണ്ടത് ലഭ്യമായ കഴിവുകളെ ഫോക്കസ് ചെയ്ത് ജീവിതം സന്തോഷപ്രദമാക്കുകയാണെന്ന് ആസിം വെളിമണ്ണ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാര്‍ഥി ഘടകമായ ഇന്‍സൈറ്റ് ഖത്തര്‍ നടത്തുന്ന ഇന്‍സ്‌പെയര്‍ ടു സക്‌സസ് (ഐ ടി എസ്) ടീനേജ് സ്‌ക്കൂള്‍ പഠിതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഓരോ വ്യക്തിത്വങ്ങളാണെന്നും അവരവരായി തന്നെ ജീവിക്കുകയാണ് വേണ്ടത്. ഒരാള്‍ക്കും മറ്റൊരാളാകാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഫറന്റ്‌ലി എബിള്‍ഡ് ആയ ആസിം നടത്തുന്ന ഫൗണ്ടേഷനെക്കുറിച്ചും അതിന്റെ കീഴില്‍ ചെയ്തു വരുന്ന വീല്‍ ചെയര്‍ വിതരണം, നിര്‍ധരായ നൂറു പേര്‍ക്ക് ഭക്ഷ്യ വിതരണം ഉള്‍പ്പെടെയുള്ള .കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങില്‍ മശ്ഹൂദ് തിരുത്തിയാട്, ഐ ടി എസ് ഇന്‍സ്ട്രക്ടര്‍ ഇര്‍ഷാദ് മാത്തോട്ടം, അബ്ദുല്‍ കരീം ആക്കോട്, സഹദ് ഫാറൂഖി, അജ്മല്‍, ഷാഹുല്‍ നന്മണ്ട, നൗഷാദ് സി എം, ഷമീം ഏ ടി, നൗഫല്‍ മാഹി, ജാസ്മിന്‍ നൗഷാദ്, ഷര്‍മിന്‍ഷാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

