ചാലിയാര്‍ ദോഹ പരിസ്ഥിതി ദിനാചരണം നടത്തി

Web Desk
4 Min Read

ദോഹ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് ഭൂമി പുനഃസ്ഥാപിക്കല്‍, മരുഭൂവല്‍ക്കരണം, വരള്‍ച്ച പ്രതിരോധം എന്ന ആശയത്തിലും ‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി എന്ന മുദ്രാവാക്യം ഉയര്‍ത്തി ഖത്തറില്‍ ചാലിയാര്‍ ദോഹ ഭാരവാഹികളും രക്ഷാധികാരികളും ഭാരവാഹികളും പഞ്ചായത്ത് പ്രധിനിധികളും ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അഫിലിയേറ്റഡ് സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ മരം നട്ടു ഖത്തറില്‍ ചാലിയാര്‍ ദോഹയുടെ പ്രവര്‍ത്തകര്‍ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്ന് തുടക്കം കുറിച്ചു.

city exchange

ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ് ആശംസകളര്‍പ്പിച്ചു സംസാരിച്ച ചടങ്ങില്‍ ഖത്തറിലെ വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു.

ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ടി സിദ്ദിഖ് ചെറുവടി സ്വാഗതം പറഞ്ഞു. സെക്രട്ടറി സാബിക് എടവണ്ണ നന്ദിയും പറഞ്ഞു.

ചാലിയാര്‍ ദോഹ നേതാക്കളായ ഡോ. ഷഫീക്ക് താപ്പി, ഷൗക്കത്തലി ടി എ ജെ, ഹൈദര്‍ ചുങ്കത്തറ, സിദ്ദിഖ് വഴക്കാട്, അജ്മല്‍ അരീക്കോട്, നൗഫല്‍ കട്ടയാട്ട്, സാദിക്കലി മണി കൊന്നാലത്ത്, മുജീബ് ചീക്കോട്, റഊഫ് ബേപ്പൂര്‍, താജുദ്ദീന്‍ ബേപ്പൂര്‍ അബ്ദുറഹിമാന്‍ മമ്പാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image

അതോടൊപ്പം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചാലിയാര്‍ ദോഹ നാട്ടിലുള്ള 24 ചാലിയാര്‍ ദോഹ പഞ്ചായത്തു അസോസിയേഷനുകളും ക്ലബ്ബുകളുമായി സഹകരിച്ച് വൃക്ഷതൈകള്‍ നടലിന്റെ പ്രവര്‍ത്തനോദ്ഘാടനം കീഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍പേരുംകടവ് പാലത്തിനടുത്തു വൃക്ഷ തൈകള്‍ നട്ടു കൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹമീദലി വാഴക്കാട് നിര്‍വഹിച്ചു.

മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗഫൂര്‍ കുനിയില്‍, ചാലിയാര്‍ ദോഹ വൈസ് പ്രസിഡണ്ട് ലയിസ് കുനിയില്‍, ഡോ. നജീബ് അരീക്കോട്, കിയാ ഖത്തര്‍ മുന്‍ ചെയര്‍മാന്‍ മുനീര്‍ ബാബു, പരിസ്ഥിതി പ്രവര്‍ത്തകന്‍ മുജീബ്‌റഹിമാന്‍ കെ ടി, മോര്‍ണിംഗ് വാക്ക് പ്രതിനിധി അലി കറുവാടന്‍, യുവ ക്ലബ് പ്രസിഡണ്ട് അമ്മാര്‍, സെക്രട്ടറി റിയാസ്, നസീര്‍ കെ ടി, യാസിര്‍, കെ ഇ കുഞ്ഞുണ്ണി, ഷാക്കില്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ മൂര്‍ക്കനാട് ഗവണ്മെന്റ് യു പി സ്‌കൂള്‍ പരിസരത്ത് ഗവണ്മെന്റ് യു പി സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് ശ്രീലത ടീച്ചര്‍, ചാലിയാര്‍ ദോഹ സെക്രട്ടറി അഹ്‌മദ് നിയാസ് എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷ തൈ നട്ടത്. പി ടി എ പ്രസിഡന്റ് ജാഫര്‍ മാടത്തിങ്ങല്‍, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ ശരീഫ്, എം ടി എ പ്രസിഡന്റ് ഉമൈമത്, പി ടി എ വൈസ് പ്രസിഡന്റ് റഹ്‌മത്തുള്ള, എസ് എം സി മെമ്പര്‍ എം മണികണ്ഠന്‍, മഹല്ല് പ്രസിഡന്റ് സഫ മുഹമ്മദലി, ഇഹ്‌യാഉദ്ദീന്‍ മദ്രസ പ്രസിഡന്റ് എ ഷൗക്കത്തലി, മൂര്‍ക്കനാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് അബ്ദുല്‍ മനാഫ്, അധ്യാപകരായ ഷിനോജ് സര്‍, ഉഷ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു.

എടവണ്ണ പഞ്ചായത്തില്‍ വി പി നസീബുള്ള (പരിസ്ഥിതി പ്രവര്‍ത്തകന്‍), കെ സീതി (റിട്ട. മുന്‍സിപ്പല്‍ സൂപ്രണ്ട്), കെ സുലൈമാന്‍ മാസ്റ്റര്‍ (അധ്യാപകന്‍, പൊതു പ്രവര്‍ത്തകന്‍), എ പി ജൗഹര്‍ സാദത്ത് (മെമ്പര്‍, ഗ്രാമ പഞ്ചായത്ത്), പി കെ മനാഫ് (ചാലിയാര്‍ ദോഹ രക്ഷാധികാരി) എന്നിവരുടെ നേതൃത്വത്തില്‍ തണല്‍ വൃക്ഷ തൈ നട്ടു.

വാഴയൂര്‍ പഞ്ചായത്തിലെ കക്കോവ് അംഗനവാടിയിലെ കുരുന്നുകളോടൊത്ത് വാഴയൂര്‍ ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ പി കെ ബാലകൃഷ്ണന്‍, സൈതലവി കക്കോവ്, അംഗണ്‍വാടി ടീച്ചര്‍ സരോജിനി, പ്രിയ എന്നിവരുടെ നേതൃത്വത്തില്‍ അംഗന്‍ വാടി അങ്കണത്തില്‍ വൃക്ഷ തൈ നട്ടു.

മമ്പാട് പഞ്ചായത്തില്‍ വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിച്ചു.

ഫറോക്ക്, രാമനാട്ടുകര എന്നീ പഞ്ചായത്തുകളില്‍ ബേപ്പൂര്‍ നിയോജകമണ്ഡലം പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തണല്‍മരം നട്ടുപിടിപ്പിച്ചു. തണല്‍മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം ഫറോക്ക് മുന്‍സിപ്പല്‍ ഓഫീസിന് സമീപം റോഡരികില്‍ ബേപ്പൂര്‍ നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് കെ കെ ആലിക്കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി എ അഹമ്മദ് കോയ, ട്രഷറര്‍ പി കെ ജാഫര്‍, വീരാന്‍ വേങ്ങാട്ട്, ഫറോക്ക് മുന്‍സിപ്പല്‍ ഭരണസമിതി ചെയര്‍മാന്‍ എന്‍ സി റസാഖ്, ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ട്രഷറര്‍ എം ഐ മുഹമ്മദാജി, മെമ്പര്‍മാരായ മജീദ് അമ്പലക്കണ്ടി, ടി പി സലീം, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം കൊടുത്തു.

ഫറോക്കില്‍ നടന്ന ചടങ്ങില്‍ ഫറോക്ക് അര്‍ബന്‍ ബാങ്ക് പ്രസിഡണ്ട് വി ഷരീഫ്, ജനപ്രതിനിധികള്‍, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്് അന്‍വര്‍ ഷാഫി, ബേപ്പൂര്‍ നിയോജകമണ്ഡലം കര്‍ഷകസംഘം നേതാക്കളായ ക്രസന്റ് മുഹമ്മദലി, കുമാരന്‍ ഫറോക്ക്, കൗണ്‍സിലര്‍ അന്‍വര്‍, പാച്ചീരി സൈതലവി, കെ പി പോക്കര്‍ക്കുട്ടി, കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു. മുസ്‌ലിം ലീഗിന്റെ കീഴിലുള്ള സ്വതന്ത്ര കര്‍ഷകസംഘം ബേപ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ഫലവൃക്ഷത്തൈകളും തണല്‍ മരങ്ങളും നട്ടുപിടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിലായി അമ്പതോളം ഫലവൃക്ഷത്തൈകളും, തണല്‍ മരങ്ങളും ആണ് നട്ടുപിടിപ്പിച്ചത്.

കൊടിയത്തൂര്‍ പി ടി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1984 ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ വൃക്ഷ തൈ നട്ടു. അബ്ദു സലാം എ എം, സത്താര്‍ സി പി, സമദ് എ പി, റിയാസ് എ പി എന്നിവര്‍ നേതൃത്വം നല്‍കി.

കടലുണ്ടി പഞ്ചായത്തില്‍ ഖത്തര്‍ ചാലിയം അസോസിയേഷന്‍ പ്രവര്‍ത്തകരായ അനില്‍ മാത്തൂര്‍, നിയാസ് എന്നിവര്‍ തണല്‍ വൃക്ഷ തൈ നടലിന്ന് നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!