ഈദുല്‍ അദ്ഹ സബ്‌സിഡി ആടുകള്‍ ഇന്നുമുതല്‍ ലഭിക്കും

Web Desk
1 Min Read

ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയം മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും വിദാം ഫുഡ് കമ്പനിയുടെയും ഏകോപനത്തോടെ പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഈദ് അല്‍ അദ്ഹയ്ക്ക് ആട്ടിന്‍ മാംസത്തിന്റെ വില പിന്തുണയ്ക്കുന്നതിനുമുള്ള സംയുക്ത ദേശീയ സംരംഭം പ്രഖ്യാപിച്ചു.

city exchange

ഈ സംരംഭം ഇന്നുമുതല്‍ ജൂണ്‍ 19 ബുധനാഴ്ച വരെ തുടരും. ഈ സംരംഭത്തിന് കീഴില്‍ രണ്ടുതരം ആടുകളെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്- 40 കിലോയും അതില്‍ കൂടുതലുമുള്ള പ്രാദേശിക ആടുകളും ഇറക്കു മതി ചെയ്ത ആടുകളും. രണ്ടിനും ആയിരം റിയാലാണ് വില.

18 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാര്‍ക്ക് മാത്രമേ ഈ സംരംഭം പ്രയോജനപ്പെടുത്താന്‍ കഴിയൂ. വിദാം ഔട്ട്ലെറ്റുകളില്‍ അവരുടെ ക്യു ഐ ഡി ഹാജരാക്കി ഒരു പൗരന് ഒരു ആടിനെ വാങ്ങാം. അല്‍ ശമാല്‍, അല്‍ ഖോര്‍, ഉമ്മു സലാല്‍, അല്‍ വക്ര, അല്‍ ഷീബിയ, അബു നഖ്ല എന്നിവിടങ്ങളില്‍ വിദാം ഔട്ട്ലെറ്റുകള്‍ ലഭ്യമാണ്.

അറുക്കുന്നതിനും കഷണങ്ങളായി മുറിക്കുന്നതിനും പാക്കേജിംഗിനും ഗുണഭോക്താക്കളുടെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും 50 റിയാല്‍ അധിക ചാര്‍ജുണ്ട്. പോര്‍ട്ടറിന് 34 റിയാലും പാക്കേജിംഗിന് 16 റിയാലുമാണ് ചാര്‍ജ്.

- Advertisement -
Ad image

ഈദ് അല്‍ അദ്ഹയില്‍ വിപണികള്‍ ക്രമപ്പെടുത്തുക, സാധനങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുക, വില സ്ഥിരപ്പെടുത്തുക, വിതരണവും ഡിമാന്‍ഡും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിതരണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്ന സീസണുകളില്‍ പ്രാദേശിക വിപണിയെ സുസ്ഥിരമാക്കുന്നതിനും ഈ സീസണല്‍ കാലയളവില്‍ മാംസത്തിന്റെ അന്യായമായ വിലക്കയറ്റം കുറയ്ക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. സംരംഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഗുണഭോക്താക്കള്‍ക്ക് 8000056 എന്ന നമ്പറില്‍ കമ്പനിയുമായി ബന്ധപ്പെടാമെന്ന് വിദാം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!