സിമൈസ്മ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പദ്ധതിയായ സിമൈസ്മ പദ്ധതി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി ഉദ്ഘാടനം ചെയ്തു.

city exchange

മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ, മന്ത്രിമാര്‍, ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ, ടൂറിസം മേഖലകളിലെ നിരവധി പ്രമുഖരും വിദഗ്ധരും ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി പുതിയ സാംസ്‌കാരിക നാഴികക്കല്ലായി മാറും. ഇത് രാജ്യത്തിന്റെ വ്യതിരിക്തമായ ലാന്‍ഡ്മാര്‍ക്കുകളും അതുല്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് ചേര്‍ക്കുന്നത്. കിഴക്കന്‍ തീരത്തിന്റെ അതിശയകരമായ കാഴ്ചയാല്‍ വേറിട്ടുനില്‍ക്കുന്ന സിമൈസ്മ വാട്ടര്‍ഫ്രണ്ടിന്റെ ഏഴു കിലോമീറ്റര്‍ നീളം അതുല്യമായ വിനോദസഞ്ചാര അനുഭവമാണ് പ്രദാനം ചെയ്യുന്നത്.

ഖത്തര്‍ വളര്‍ച്ചാ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും പൊതു- സ്വകാര്യ മേഖലകളിലെ പങ്കാളികള്‍ തമ്മിലുള്ള യോജിച്ച ശ്രമങ്ങളുടെയും അടുത്ത സഹകരണത്തിന്റെയും പ്രാധാന്യത്തെ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും വരും തലമുറയ്ക്ക് കൂടുതല്‍ സമൃദ്ധവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിലേക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം നിശ്ചയദാര്‍ഢ്യത്തോടെയും സ്ഥിരതയോടെയും നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!