ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം നടന്നു

Web Desk
1 Min Read

കൊച്ചി: എറണാകുളം പ്രസ് ക്ലബ് വിവിധ ആശുപത്രികളുമായി ചേര്‍ന്ന് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം ഐ എം എ പ്രസിഡന്റ് ഡോ. എം എം ഹനീഷ് നിര്‍വഹിച്ചു. ആസ്റ്റര്‍ മെഡ് സിറ്റി, രാജഗിരി ആശുപത്രി, ലേക് ഷോര്‍ ആശുപത്രി, കിന്‍ഡര്‍ ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് പ്രസ് ക്ലബ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

city exchange

പ്രസ് ക്ലബ് പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മെഡ് സിറ്റി ഹെഡ് ഓപറേഷന്‍സ് ധന്യ ശ്യാമളന്‍, ലേക് ഷോര്‍ ഹോസ്പിറ്റല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജയേഷ് വി നായര്‍, രാജഗിരി ഹോസ്പിറ്റല്‍ കോര്‍പറേറ്റ് ആന്‍ഡ് ഇന്‍ഷുറന്‍സ് മാനേജര്‍ ഡോ. നാഗേഷ് പി മല്ലയ്യ, കിന്‍ഡര്‍ ഹോസ്പിറ്റല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സതീഷ് കുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി എം സൂഫി മുഹമ്മദ്, ട്രഷറര്‍ മനു ഷെല്ലി എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!