

ദോഹ 21 വര്‍ഷത്തെ ഖത്തര്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ സ്വദേശി മഹേഷ് കരയാന്‍ ഓട്ടോമൊബൈൽ മേഖലയിലെ മലയാളി സൗഹൃദ കുട്ടായിമ യാത്രയയപ്പ് നൽകി.

സൽവ റോഡ് എം ആര് എ ഹോട്ടലിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഹമീദ് പൊക്കാട്ടിന്റെ അധ്യക്ഷതയിൽ അനൂപ് കുമാർ, ഫൈസൽ മൈലാഞ്ചിക്കൽ, സ്വാലിഹ് സി ടി, ഫർസാദ് വി, അറഫാത് ടി, ജാസിഫ് ചൊക്ലി, റഷാദ് എന്നിവർ അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ പ്രകീര് ത്തിച്ചുകൊണ്ട് ആശംസയർപ്പിച്ചു.

സീനിയര്‍ അംഗങ്ങളായ ഹമീദ് പോക്കാട്ട്, നാസർ പി എം, യൂസഫ് സുബൈർ, സുനിൽ സുധാകരൻ, മുഹമ്മദ് ശരീഫ് എന്നിവർ പൊന്നാട അണിയിച്ചു. ജാഷിർ മാക്കനാരി, മുഹമ്മദ് സമീർ, സുധീർ മുള്ളത് എന്നിവർ ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു.അബ്ദുൽ സമദ് സ്വാഗതവും തോമസ് എബ്രഹാം നന്ദിയും പറഞ്ഞു.
