

ദോഹ: നാടന്‍പാട്ട് മേഖലയുടെ തനത് സംസ്‌കാര വൈവിധ്യങ്ങള്‍ ഖത്തറിലെ വേദികളില്‍ പരിചയപ്പെടുത്തിയ കനല്‍ ഖത്തര്‍
മൂന്നാമത് പ്രതിഭ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

ലോകത്തെവിടയും നാടന്‍ പാട്ടുകളുടെ രംഗത്തു സജീവമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മലയാളി കലാകാരനോ കലാകാരിക്കോ പുരസ്‌കാരത്തിനായി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകള്‍ 2024 ആഗസ്റ്റ് 12ന് മുന്‍പായി സമര്‍പ്പിച്ചിരിക്കണം. നാടന്‍പാട്ട് മേഖലയിലെ പ്രമുഖരടങ്ങുന്ന ജൂറിയാകും അപേക്ഷകള്‍ പരിശോധിക്കുക. മുപ്പത്തിമൂവായിരത്തി മുന്നൂറ്റിമുപ്പത്തിമൂന്ന് ഇന്ത്യന്‍ രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരമായി നല്‍കുക.
ഈ മേഖലയില്‍ പ്രാവിണ്യമുള്ളവരെയും മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശിക്കാനാകും. അപേക്ഷകരുടെ വിശദ വിവരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ [email protected] എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കാം.

