ചരമം- വി പി മഹമൂദ്

Web Desk
1 Min Read

കോഴിക്കോട്: വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് മുന്‍ ഉദ്യോഗസ്ഥന്‍ പന്നിയങ്കര- തിരുവണ്ണൂര്‍ റോഡില്‍ എസ് കെ വി ബ്ലോക്കിലെ നമ്പര്‍ 80 സുബൈഗറില്‍ വി പി മഹമൂദ് (93) നിര്യാതനായി. സഊദി അല്‍കോബാറില്‍ കൊക്കക്കോള കമ്പനിയില്‍ കാല്‍ നൂറ്റാണ്ടു കാലം ഉദ്യോഗസ്ഥനായും ജോലി ചെയ്തിരുന്നു.

city exchange

വളപട്ടണം മന്ന വില്ലന്റകത്ത് പുതിയ പുരയില്‍ തറവാട്ടംഗമാണ്. മന്ന, പുതിയതെരു ജുമാഅത്ത് പള്ളി കമ്മിറ്റികളില്‍ ആദ്യകാല ഭാരവാഹിയായിരുന്നു.

ഭാര്യ: സുബൈദ ചെറിയ മാളിയേക്കല്‍. മക്കള്‍: നെസ്‌റി, നവാസ് (ഡല്‍ഹി), നാസ്മിന്‍. മരുമക്കള്‍: ഇക്ബാല്‍, ജലീല്‍, ആയിശ. സഹോദരങ്ങള്‍: വി പി മൊയ്തു, വി പി ഷാഹുല്‍ ഹമീദ്, വി പി ആസ്യ നിസാര്‍.

ഖബറടക്കം കോഴിക്കോട് കുറ്റിച്ചിറ കണ്ണംപറമ്പ് പള്ളിയില്‍ രാത്രി എട്ട് മണിക്ക്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!