

ദോഹ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ എം എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാശിം ബംബ്രാണിക്കും എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ. പി ഇ സജലിനും ഖത്തര്‍ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി.

ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പൈക സ്വീകരണത്തിന് നേതൃത്വം നല്കി. ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂര്‍, ജില്ലാ സെക്രട്ടറി ഷാനിഫ് പൈക, ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മഹ്മൂദ്, ജില്ലാ മീഡിയ വിങ് ചെയര്മാന് അബ്ദുല്റഹ്മാന് എരിയാല്‍, ബഷീര്‍ ബംബ്രാണി, നൂറുദ്ദീന്‍, നിഷാം, ജമാല്‍ പൈക, മന്‍സൂര്‍, ഷെഹീര്‍ എന്നിവര്‍ നേതൃത്വം നല്കി.
