സ്വത്ത് കണ്ടുകെട്ടലില്‍ നിരപരാധികള്‍ക്കെതിരെയുള്ള നീക്കം അവസാനിപ്പിക്കണം: റിയാദ് കെ എം സി സി മങ്കട

Web Desk
2 Min Read

റിയാദ്: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസില്‍ നടന്നുകൊണ്ടിരിക്കുന്ന സ്വത്ത് കണ്ടുകെട്ടല്‍ നടപടികളില്‍ നിരപരാധികളുടെ ഭൂമി കണ്ടുകെട്ടുന്ന അന്യായമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് റിയാദ് മങ്കട മണ്ഡലം കെ എം സി സി കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താലുകളുടെ മറവില്‍ സമാനമായ ധാരാളം കേസുകള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളുടെ മറവില്‍ നിരപരാധികളെ വേട്ടയാടാന്‍ പാടില്ലെന്നും കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.

city exchange

ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ 2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ ടി അബൂബക്കര്‍ മങ്കട അധ്യക്ഷത വഹിച്ചു. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ യു പി മുസ്തഫ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മലപ്പുറം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കോങ്ങാട് എന്നിവര്‍ നിരീക്ഷകരായിരുന്നു. സൗദി നാഷണല്‍ സെക്രട്ടറിയേറ്റ് മെംമ്പര്‍ ഷുഹൈബ് പനനങ്ങാങ്ങര, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവര്‍ സംസാരിച്ചു. റഫീഖ് പൂപ്പലം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി അബൂബക്കര്‍ ഫൈസി വെള്ളില (ചെയര്‍), നജ്മുദ്ദീന്‍ മഞ്ഞളാംകുഴി (പ്രസി), ഷക്കീല്‍ തിരൂര്‍ക്കാട്, മൂസ വടക്കാങ്ങര, റിയാസ് പരിയാരത്ത്,
അബ്ദുള്ള ഉരുണിയന്‍, റഷീദ് അലി അരിപ്ര, ഷബീബ് കരുവള്ളി, ഷഫീഖ് കുറുവ (വൈസ് പ്രസി), റിയാസ് തിരൂര്‍ക്കാട് (ജന സെക്ര), അലിക്കുട്ടി കടുങ്ങപുരം,
ഹാരിസ് വട്ടപ്പറമ്പില്‍, മുസ്തഫ കുളത്തൂര്‍, സ്വാലിഹ് ചെലൂര്‍, ഫാസില്‍ മൂര്‍ക്കനാട്, സമീര്‍ മാനു പാതിരമണ്ണ, ഫാറൂഖ് തിരൂര്‍ക്കാട് (സെക്ര), ഷിഹാബ് തങ്ങള്‍ കുറുവ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image

ഷുഹൈബ് പനങ്ങാങ്ങര, അബ്ദുല്‍ അസീസ് വെങ്കിട്ട, അഡ്വ. അനീര്‍ ബാബു, കെ ടി അബൂബക്കര്‍, സൈദലവി ഫൈസി, ഷാഹിദ് മാസ്റ്റര്‍, റഫീഖ് പൂപ്പലം, അബു ചെലൂര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. റഫീഖ് പൂപ്പലം സ്വാഗതവും റിയാസ് തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!