സമ്മര്‍ഷൈന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: സമ്മര്‍ വെക്കേഷനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) നാഷനല്‍ കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി ‘സമ്മര്‍ഷൈന്‍’ ക്യാമ്പ് സംഘടിപ്പിച്ചു. ശഹാനിയ്യ അല്‍ ഖാല റിസോര്‍ട്ടില്‍ നടന്ന ക്യാമ്പ് ഖത്തര്‍ റേഡിയോ മലയാളം ആര്‍ ജെ രതീഷ് ഉദ്ഘാടനം ചെയ്തു.

city exchange

ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ ഉബൈദ് വയനാട് അധ്യക്ഷത വഹിച്ചു. വേനലവധിക്കാലത്ത് വിദ്യാര്‍ഥികളുടെ സര്‍ഗ്ഗവാസന പരിപോഷിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കിയ ക്യാമ്പില്‍ ഖത്തറിലെ വിവിധയിടങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഔട്ട്‌ബോണ്ട്, അക്വാഫണ്‍, ക്രിയേറ്റീവ് പ്ലേ, ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ്, സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ്, ടീം ഗെയിംസ് തുടങ്ങിയ വൈവിധ്യമാര്‍ന്ന സെഷനുകള്‍ ക്യാമ്പിനെ സമ്പന്നമാക്കി.

റസാഖ് മാസ്റ്റര്‍ മോങ്ങം, കഫീല്‍ പുത്തന്‍ പള്ളി, ശരീഫ് മൂടാടി, ഹസ്സന്‍ കൊച്ചന്നൂര്‍, റമീസ് തളിക്കുളം, ശംസുദ്ധീന്‍ സഖാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പിന് അഷ്‌കര്‍ ആല്‍പറമ്പ് സ്വാഗതവും ഖാലിദ് കരിയാട് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!