

ദോഹ: കെ എം സി സി ഖത്തര്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സമുന്നത നേതാവും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല അനുസ്മരണ സമ്മേളനം തുമാമയിലെ കെ എം സി സി ഹാളില്‍ നടന്നു.

എം എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി അനുസ്മരണ പ്രഭാഷണം നടത്തി. എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ. പി ഇ സജല്‍ മുഖ്യാഥിതിയായിരുന്നു. ഖത്തര്‍ കെ എം സി സി സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എം പി ഷാഫി ഹാജി സമ്മേളനം ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പൈക്ക അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ എം സി സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, ജില്ലാ ഭാരവാഹികളായ അലി ചേരൂര്‍, സമീര്‍ ഉടുമ്പുംതല, നാസര്‍ കൈതക്കാട്, ഷാനിഫ് പൈക്ക, കെ ബി ബായാര്‍, സാദിഖ് കെ സി, മണ്ഡലം നേതാക്കളായ ഹാരിസ് എരിയാല്‍, റസാഖ് കളേറ്റി, സലാം ഹബീബി, ഷഫീക് ചെങ്കളം, റഷീദ് ചെര്‍ക്കളം, റഹ്മാന്‍ എരിയാല്‍, ജാസിം മസ്‌കം, ജമാല്‍ പൈക്ക, നിസാം, നൂറുദ്ദീന്‍, ഷഹീര്‍, മന്‍സൂര്‍ പുണ്ടൂര്‍, അബ്ദുല്‍ കാദര്‍, അസ്‌കര്‍ മഞ്ഞംപാറ, ഫൈസല്‍ ഫില്ലി, റിയാസ് മാന്യ, ഇ കെ റഹ്മാന്‍, യൂസഫ് മര്‍പ്പനാട് എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി സി എച്ച് മഹമൂദ് സ്വാഗതവും സെക്രട്ടറി ഖലീല്‍ ബേര്‍ക്ക നന്ദിയും പറഞ്ഞു.

