

ആലുവ: ഗുണഭോക്തൃ പട്ടികയില്‍ തിരുമറി നടത്തി സ്വന്തക്കാരെ തിരികി കയറ്റാന്‍ എല്‍ ഡി എഫ് അംഗങ്ങള്‍ ഗ്രാമസഭാ ബുക്കിലെ പേജുകള്‍ കീറിക്കളഞ്ഞത് ഒതുക്കി തീര്‍ക്കാന്‍ യു ഡി എഫ് പ്രതിപക്ഷ അംഗങ്ങളും ഒത്താശ ചെയ്യുന്നതില്‍ മുന്നണിയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു.

വാര്‍ഡ് അംഗം അയോഗ്യനാവാന്‍ മതിയാകുന്ന ക്രിമിനല്‍ കുറ്റമാണ് ഗ്രാമസഭാ ബുക്കിലെ പേജുകള്‍ കീറിക്കളയുക എന്നുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ച് നടപടി ആവശ്യപ്പെട്ടെങ്കിലും നിയമപരമായി പരാതി കൊടുക്കാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാതിരുന്നതാണ് യു ഡി എഫില്‍ അമര്‍ഷത്തിനിടയാക്കിയത്.

ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസും യു ഡി എഫിലെ മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
