ഗുണാ കേവ് ഓണം ട്രേഡ് ഫെയര്‍ മറൈന്‍ഡ്രൈവില്‍ ആരംഭിച്ചു

Web Desk
1 Min Read

കൊച്ചി: പന്തല്‍ ട്രേഡ് ഫെയര്‍ അസോസിയേറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മെഗാ ഓണം ട്രേഡ് ഫെയര്‍ ചലച്ചിത്ര താരം ഹണി റോസും മഞ്ഞുമ്മല്‍ ബോയ്‌സ് ടീമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ റനീഷ്, ഷനില്‍, മഹേഷ്, മിഥുന്‍, മനോജ്, ബിനു ഗോപി, രാജേഷ് തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
പന്തല്‍ ട്രേഡ് ഫെയര്‍ അസോസിയേറ്റ്സിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹണി റോസ് കേക്ക് മുറിച്ചു.

city exchange

എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ ആരംഭിച്ച മെഗാ ഓണം ട്രേഡ് ഫെയറില്‍ കൊടൈക്കനാലിലെ ഗുണാകേവിലേക്ക് പോകുന്ന പറയിടുക്കിന്റെ മാതൃകയിലാണ് പ്രവേശന കവാടം രൂപപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ വെള്ളച്ചാട്ടം, അത്ഭുതപ്പെടുത്തുന്ന കാനനയാത്ര എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കാട്ടിലൂടെ നടക്കുന്ന അനുഭവമാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുക.

പക്ഷികളുടെയും അരുമകളുടെയും വിശാല ലോകവുൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. 150 രൂപയുടെ ലവ് ബേര്‍ഡ്സ് മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള മെക്കാവു വരെ ഫെയറില്‍ കാഴ്ചക്കാരേയും പക്ഷി സ്‌നേഹികളേയും കാത്തിരിക്കുന്നുണ്ട്. സിലിന്‍ഡ്രിക്കല്‍ അക്വേറിയം, പെറ്റ്ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നൂറ്റി അന്‍പതിലേറെ സ്റ്റാളുകളാണ് മേളയിലുള്ളത്. കറിക്കത്തി മുതല്‍ കാറുകള്‍ വരെ ലഭിക്കുന്ന ബ്രാന്‍ഡഡ് സ്റ്റാളുകളും ഉത്പന്ന വിപണന മേളയും സന്ദര്‍ശകരെ സ്വീകരിക്കും. കുട്ടികള്‍ക്ക് കിഡ്സ് സോണ്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് , രുചിയാസ്വദിക്കാന്‍ ഫുഡ്‌കോര്‍ട്ടുകളും സജ്ജമാണ്.

- Advertisement -
Ad image

ഒക്ടോബര്‍ ആറു വരെ ഒരു മാസം തുടരുന്ന മെഗാ ഓണം ട്രേഡ് ഫെയറില്‍ പ്രവേശനം പാസ് മൂലം. പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഒന്‍പത് വരേയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് പ്രദര്‍ശനം.

Share This Article
Leave a Comment
error: Content is protected !!