പെരുമ്പാവൂര്‍- ആലുവ റോഡ് വികസനം; 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങിയെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: പെരുമ്പാവൂര്‍- ആലുവ റോഡ് വീതികൂട്ടി പുനരുദ്ധരിക്കുന്നതിന് മാറമ്പിള്ളി, കീഴ്മാട്, ആലുവ വെസ്റ്റ് എന്നീ വില്ലേജുകളില്‍പെടുന്ന വിവിധ സര്‍വ്വേ നമ്പറുകളിലെ 18.525 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പില്‍ നിന്നും ഉത്തരവിറങ്ങിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

പെരുമ്പാവൂര്‍- ആലുവ റോഡിന്റെ ഒന്നാംഘട്ടമായി മെട്രോ സ്റ്റേഷന്‍ മുതല്‍ പാലക്കാട്ടുതാഴം വരെയുള്ള ഭാഗമാണ് വീതി കൂട്ടുക. പാലക്കാട്ടുതാഴം മുതല്‍ ആലുവ പമ്പ്കവല വരെയുള്ള 12.8 കിലോമീറ്റര്‍ 18.5 മീറ്ററും പമ്പ് കവല മുതല്‍ ആലുവ മെട്രോ സ്റ്റേഷന്‍ വരെയുള്ള 1.6 കിലോമീറ്റര്‍ 13.6 മീറ്ററും പി ഡബ്ല്യൂ ഡി ക്വാര്‍ട്ടേഴ്സ് മുതല്‍ പവര്‍ ഹൗസ് ജംഗ്ഷന്‍ വരെയുള്ള 882 മീറ്റര്‍ 13.6 മീറ്ററും വീതിയില്‍ നിര്‍മ്മിക്കുന്ന പെരുമ്പാവൂര്‍- ആലുവ റോഡിന്റെ അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം നല്കിയിട്ടുണ്ടെന്ന് എം എല്‍ എ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!