ചൂര്‍ണിക്കര പഞ്ചായത്ത് ലൈബ്രറിയില്‍ പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനം

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്ത് ലൈബ്രറിയില്‍ പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനം തുടങ്ങി. എല്ലാ മാസവും ആദ്യ ഞായറാഴ്ച്ച ഉച്ചക്ക് രണ്ടര മുതല്‍ വിവിധ ഭാഷകളിലെ ലോക ക്ലാസിക്ക് സിനിമകള്‍ രണ്ടെണ്ണം വീതമാണ് പ്രദര്‍ശിപ്പിക്കുന്നത്.

city exchange

പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന ഉദ്ഘാടന പ്രദര്‍ശനത്തില്‍ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ സിനിമ പ്രദര്‍ശിപ്പിച്ചു. ചൂര്‍ണ്ണിക്കര പഞ്ചായത്ത് ലൈബ്രറി നടത്തുന്ന പ്രതിമാസ സിനിമ പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, മെമ്പര്‍ ഷെമീര്‍ ലാല, ലൈബ്രറി കമ്മിറ്റി അംഗം കെ കെ രാജു, ലൈബ്രേറിയന്‍ സുനില്‍ കടവില്‍, സഹകരണ ബാങ്ക് ഡയറക്ടര്‍ സജീവ് തെക്കേക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വായന അസ്തമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുസ്തകങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്ന അക്ഷരദീപം പദ്ധതിക്ക് ശേഷം പഞ്ചായത്ത് ലൈബ്രറിയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ചലച്ചിത്ര പ്രദര്‍ശനം. സമൂഹത്തിന് നല്ല സന്ദേശം നല്‍കുന്ന ലോക ക്ലാസിക്ക് സിനിമകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും സാധാരണക്കാര്‍ക്ക് കാണാന്‍ സാധിക്കാത്ത ലോക സിനിമകള്‍ കാണാന്‍ അവസരം ഉണ്ടാക്കുക എന്നതുമാണ് പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!