കഥ ഇന്നുവരെയിലെ ആദ്യ ഗാനം പുറത്ത്; ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്ക്

Web Desk
2 Min Read

കൊച്ചി: മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ”കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നും താരങ്ങള്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്.

city exchange

അശ്വിന്‍ ആര്യന്റെ സംഗീതത്തില്‍ കപില്‍ കപിലനും നിത്യ മാമനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയ ജയ ജയ ഹേ, ഗുരുവയൂരമ്പല നടയില്‍, വാഴ തുടങ്ങിയ ഹിറ്റ് സിനിമകളിലും അശ്വിന്‍ ആര്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രോതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടും വിധത്തിലുള്ള ഒരു ഗാനമാണ് സംഗീതസംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത്.

പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്യുന്നത് ഫാര്‍സ് ഫിലിംസ് ആണ്. സെപ്റ്റംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദീഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി ബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് ‘കഥ ഇന്നുവരെ’ നിര്‍മിക്കുന്നത്.

- Advertisement -
Ad image

ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്, സംഗീതം- അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, വി എഫ് എക്‌സ്- കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍- ടോണി ബാബു, സ്റ്റില്‍സ്- അമല്‍ ജെയിംസ്, ഡിസൈന്‍സ്- ഇല്യൂമിനാര്‍ട്ടിസ്റ്റ്, പ്രൊമോഷന്‍സ്- ടെന്‍ ജി മീഡിയ, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര ദില്‍ജിത്.

Share This Article
Leave a Comment
error: Content is protected !!