കേരളത്തില്‍ എംപോക്‌സ് സ്ഥിരീകരിച്ചു

Web Desk
1 Min Read

മലപ്പുറം: യു എ ഇയില്‍ നിന്നും കേരളത്തിലെത്തിയ 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യത്തേയും ഇന്ത്യയിലെ രണ്ടാമത്തേയും എംപോക്‌സ് കേസാണിത്.

city exchange

മഞ്ചേരി മെഡിക്കല്‍ കോളജിലെ ത്വക് രോഗ വിഭാഗം ഒ പിയില്‍ ചികിത്സ തേടിയ യുവാവ് എടവണ്ണ സ്വദേശിയാണ്. രോഗലക്ഷണങ്ങളുള്ളവര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എ്ത്തുന്നവര്‍ ഉള്‍പ്പെടെ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. എംപോക്‌സ് പരിശോധനയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.

ഐസൊലേഷന്‍, സാമ്പിള്‍ കലക്ഷന്‍, ചികിത്സ തുടങ്ങിയ കാര്യങ്ങളെല്ലാം ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ പ്രോട്ടോകോള്‍ പാലിക്കണം.

Share This Article
Leave a Comment
error: Content is protected !!