

കുന്നത്തുനാട്: വിശ്വകര്‍മ്മ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ശങ്കരന് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ബെന്നി ബഹനാന് എം പി ആവശ്യപ്പെട്ടു.

കേരളത്തിലെ ജനസംഖ്യയുടെ എട്ടു ശതമാനം വരുന്ന ഈ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ പ്രസ്തുത റിപ്പോര്‍ട്ട് കഴിഞ്ഞ എട്ടര വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ലഭ്യമാകേണ്ട പല ആനുകൂല്യങ്ങളും നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് ലഭിക്കേണ്ട സാമൂഹിക നീതിക്കും മറ്റ് വിദ്യാഭ്യാസ ഉദ്യോഗതല ആനുകൂല്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് കുറ്റകരമായ അനാസ്ഥയാണ്. അതുകൊണ്ട് ഇനിയെങ്കിലും പൂഴ്ത്തി വെച്ചിരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിശ്വകര്‍മ്മ ദിനത്തില്‍ കുന്നത്തുനാട് സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബെന്നി ബഹനാന് എം പി ആവശ്യപ്പെട്ടു.
