

ദോഹ: ഇന്ത്യന്‍ കോഫി ഹൗസിന്റെ സഹോദര സ്ഥാപനമായ കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീ ഫുഡ് റസ്റ്റോറന്റിന് സെപ്തംബര്‍ 23ന് ജെയ്ദ പാലത്തിന് സമീപം തുടക്കമാകും. ബീച്ചിലേക്ക് നിങ്ങളെന്തിന് പോകുന്നു ഞങ്ങള്‍ നിങ്ങളിലേക്കത് എത്തിക്കാമല്ലോ എന്ന ആശ്ചര്യവുമായാണ് കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീഫുഡ് റസ്റ്റോറന്റ് വരുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മികച്ചതും പുതുമയുള്ളതുമായ ചേരുവകള്‍ കടലിന്റെ ചൈതന്യത്തോടൊപ്പം ചേര്‍ത്ത് തീരദേശത്തു നിന്നും പ്രചോദനമുള്‍ക്കൊണ്ട അന്തരീക്ഷത്തിന്റെ പശ്ചാതലത്തിലാണ് ഭക്ഷണപ്രേമികളിലെ മീന്‍ ഇഷ്ടക്കാരെ കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീഫുഡ് റസ്‌റ്റോറന്റ് അത്ഭുതപ്പെടുത്താനിരിക്കുന്നത്.

രുചിത്തളികയില്‍ വിളമ്പുന്ന പ്രത്യേക വിഭവങ്ങളില്‍ അന്തര്‍ദേശീയമായി പ്രിയങ്കരമായവ ഉള്‍പ്പെടെയുള്ള വിശാലമായ ശ്രേണിയുണ്ടാകും.
റസ്റ്റോറന്റിന്റെ ‘ക്യാച്ച് ഓഫ് ദ ഡേ’ ഫീച്ചറിലൂടെ അതിഥികള്‍ക്ക് അവരുടെ സീഫുഡ് ഡിസ്‌പ്ലേയില്‍ നിന്ന് നേരിട്ട് തെരഞ്ഞെടുക്കാന്‍ സാധിക്കും. ഇത് വ്യക്തിഗതവും പുതുമയുള്ളതുമായ ഡൈനിംഗ് അനുഭവമായിരിക്കും ഉറപ്പാക്കുക. വ്യത്യസ്ത അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന മെനു സമുദ്രോത്പന്ന പ്രേമികളെ മാത്രമല്ല അല്ലാത്തവര്‍ക്കും പ്രത്യേകമായ എന്തെങ്കിലും കണ്ടെത്താന്‍ സഹായിക്കുന്ന തരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
കടല്‍ത്തീരത്തെ മനോഹാരിതയും ശാന്തതയും വിളിച്ചോതുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത കാരവന്‍ ഫിഷ് മാര്‍ക്കറ്റിന്റെ അന്തരീക്ഷം ആധുനിക ചാരുതയുടെയും തീരദേശ ചാരുതയുടെയും സമന്വയമാണ്. ശാന്തമായ തിരമാലകളും തീരദേശ കാറ്റും തെളിച്ചവുമെല്ലാം ചേര്‍ന്ന് വിശ്രമ നേരത്തിന്റെ അനുഭൂതി സമ്മാനിക്കും.
ഇവന്റുകള്‍ക്കും കാറ്ററിങ്ങിനും അനുയോജ്യമായ തരത്തിലുള്ള കാരവന്‍ ഫിഷ് മാര്‍ക്കറ്റ് പരിപാടികള്‍ക്ക് അനുയോജ്യമായ വേദി കൂടിയായിരിക്കും. വിശാലമായ പാര്‍ട്ടി ഹാളുകളും ബള്‍ക്ക് ഓര്‍ഡര്‍ കാറ്ററിംഗും വാഗ്ദാനം ചെയ്യുന്ന റെസ്റ്റോറന്റില്‍ സ്വകാര്യ ഒത്തുചേരലുകള്‍, ആഘോഷങ്ങള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സജ്ജീകരിച്ചിരിക്കുന്നു. അടുപ്പക്കാര്‍ ചേര്‍ന്നുള്ള അത്താഴമായാലും വലിയ ചടങ്ങായാലും കാരവന്‍ മികച്ച സേവനവും ഉയര്‍ന്ന നിലവാരമുള്ള പാചകവും സമ്മാനിക്കും.
ദോഹയുടെ ഹൃദയഭാഗത്ത് കാരവന്‍ ഫിഷ് മാര്‍ക്കറ്റിലൂടെ സമുദ്രത്തിന്റെ മാന്ത്രികത കൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിച്ചിട്ടുള്ളതെന്നും ആകര്‍ഷകവുമായ അന്തരീക്ഷത്തില്‍ പുതുമയുള്ളതും സുസ്ഥിരവുമായ സമുദ്രവിഭവങ്ങളെ കേന്ദ്രീകരിച്ച് അവിസ്മരണീയമായ ഡൈനിംഗ് അനുഭവം നല്‍കുക എന്നതാണ് ലക്ഷ്യമെന്നും കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ ഡോ. നൗഷാദ് സി കെ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍ അല്‍ക്ക മീര സണ്ണി, കാന്‍ ആന്റ് എഫ് ആന്റ് ബി ജി സി സി ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ അനൂപ് ഗോപിനാഥ്, മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് കുഞ്ഞി, സ്‌പെഷ്യലിസ്റ്റ് സീഫുഡ് ഷെഫ് ഉനൈസ്, റസ്‌റ്റോറന്റ് മാനേജര്‍ മന്നത്താന്‍ രണേന്ദ്രന്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ ജോണ്‍ സൂസണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

