ആലുവ മുന്‍സിപ്പാലിറ്റിയില്‍ ഹോമിയോ ഡിസ്‌പെന്‍സറി അനുവദിച്ചു

Web Desk
0 Min Read

ആലുവ: ആലുവ മുനിസിപ്പാലിറ്റിയില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കണമെന്ന ആവശ്യം മന്ത്രിസഭ അംഗീകരിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

ആലുവ മുനിസിപ്പാലിറ്റിയില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ആരോഗ്യമന്ത്രിയെ നേരില്‍ കണ്ടും കത്തെഴുതിയും ആവശ്യപ്പെട്ടിരുന്നു. ആലുവ നിയോജകമണ്ഡലത്തില്‍ മുനിസിപ്പാലിറ്റി ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും നിലവില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളുണ്ട്.

ആലുവ മുനിസിപ്പാലിറ്റിയില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിച്ചതിന് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനും നന്ദി അറിയിച്ചതായി എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!