ഒരു ദേശത്തിന്റെ സര്‍ഗ്ഗസഞ്ചാരം സാംസ്‌കാരിക സദസ്സ് 28ന്

Web Desk
0 Min Read

ദോഹ: ഫോക് ഖത്തര്‍ അഞ്ചാം വാര്‍ഷിക പരിപാടി നാം കോഴിക്കോട് മെഗാ ഇവന്റിന്റെ മുന്നോടിയായി നടക്കുന്ന സാംസ്‌കാരിക സദസ് ഒരു ദേശത്തിന്റെ സര്‍ഗ്ഗസഞ്ചാരം 28ന് വൈകിട്ട് ആറരയ്ക്ക് ഐ സി സി മുംബൈ ഹാളില്‍ നടക്കും.

city exchange

യുനെസ്‌കോ സാഹിത്യനഗരം പദവി ലഭിച്ച കോഴിക്കോടിന്റെ സാഹിത്യ- സാംസ്‌കാരിക വിശേഷങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയില്‍ കോഴിക്കോടിന്റെ സാഹിത്യം, സിനിമ, സംഗീതം തുടങ്ങിയവ പങ്കുവെക്കും.

ഡോ. റഷീദ് പട്ടത്ത്, സാം ബഷീര്‍, തന്‍സീം കുറ്റ്യാടി എന്നിവരാണ് സാംസ്‌ക്കാരിക സദസ്സില്‍ സംസാരിക്കുക. പുസ്തക വിനിമയവും നടക്കും.

Share This Article
Leave a Comment
error: Content is protected !!