സൗജന്യ മെഡിക്കല്‍ ക്യാംപ്

Web Desk
1 Min Read

ആലുവ: നന്മ റസിഡന്റ്‌സ് അസോസിയേഷന്‍ കൊടികുത്തിമലയും രാജഗിരി ആശുപത്രിയും ചേര്‍ന്ന് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്ലാസ ജംഗ്ഷനിലുള്ള സിസ്റ്റര്‍ അല്‍ഫോന്‍സ മെമ്മോറിയല്‍ ഹാളില്‍ നടന്ന ക്യാമ്പില്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ് എ ഐ അധ്യക്ഷത വഹിച്ചു.

city exchange

ട്രഷറര്‍ ഷെജീദ്, പഞ്ചായത്ത് അംഗങ്ങളായ സി പി നൗഷാദ്, റഹ്മത്ത് ജൈസല്‍, പോര്‍സ്യുങ്കുള മദര്‍ സുപ്പീരിയര്‍ ഇന്‍ ചാര്‍ജ്ജ് ജ്യോതിസ്, രക്ഷാധികാരി രാജ്‌മോഹന്‍, സെക്രട്ടറി തോമസ് എന്‍ ജെ, അജീബ് എം കെ, ജാക്‌സണ്‍, സവാദ്, അംജദ്, മമ്മുള്ള എന്നിവര്‍ സംസാരിച്ചു.

ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, കാര്‍ഡിയോളജി എന്നീ വിഭാഗങ്ങളില്‍ ചികിത്സ നടന്നു.

Share This Article
Leave a Comment
error: Content is protected !!