

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമീരി ദിവാനിലെ ഓഫീസില്‍ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയും പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങളും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍, പ്രത്യേകിച്ച് സംയുക്ത സൈനിക സഹകരണത്തില്‍ പരസ്പര പരിഗണനയുള്ള നിരവധി വിഷയങ്ങള്‍ക്ക് പുറമേ യോഗം ചര്‍ച്ച ചെയ്തു.
