

അങ്കമാലി: അങ്കമാലി ഇന്‍കല്‍ ബിസിനസ് പാര്‍ക്കില്‍ കേന്ദ്രസര്‍ക്കാറിന്റെ എം എസ് എം ഇ മന്ത്രാലയത്തിന് 1500ഓളം യുവജനങ്ങള്‍ക്ക് മികച്ച തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന ടെക്‌നോളജി സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത് പുന:രാരംഭിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു.

100 കോടി ചെലവില്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിട്ട് മാസങ്ങളായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനിയുടെ അനാസ്ഥ മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യം മറികടക്കുന്നതിന് ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് എം പി എം എസ് എം ഇ മന്ത്രാലയത്തിന് കത്ത് നല്‍കി.

അങ്കമാലി ഇന്‍കല്‍ ബിസിനസ് പാര്‍ക്ക് ടെക്‌നോളജി സെന്റര്‍ പദ്ധതി പ്രദേശത്ത് എം പി ബെന്നി ബഹനാന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി പ്രേംകുമാറുമായി പ്രതിനിധി സംഘം ചര്‍ച്ച നടത്തി. അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ മാത്യുതോമസ്, വൈസ് ചെയര്‍പേഴ്‌സണ്‍ സിനി മനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാജു നെടുങ്ങാടന്‍, കെ വി മുരളി എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
നൂതനമായ വിവിധ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നല്‍കുന്ന കോഴ്‌സുകളാണ് ടെക്‌നോളജി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി വൈകുന്നത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടവും നിരവധി യുവജനങ്ങളുടെ തൊഴില്‍ സാധ്യതയുമാണ് നഷ്ടപ്പെടുന്നത് എന്ന് എം പി ചൂണ്ടിക്കാട്ടി.

