

കൊച്ചി: എത്യോപ്യ, ശ്രീലങ്ക, ഉസ്‌ബെഖിസ്ഥാന്‍ രാജ്യങ്ങളിലെ ഡോക്ടര്‍മാരുടെ പരിശീലനത്തിന് സണ്‍റൈസ് ആശുപത്രി കരാര്‍ ഒപ്പിട്ടു. കരാറിന്റെ ഭാഗമായി സണ്‍റൈസിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.

പ്രസ്തുത രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ക്കും സണ്‍റൈസ് ആശുപത്രി സന്ദര്‍ശിക്കാനും സര്‍ജറികള്‍ നിരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. ആരോഗ്യ പരിപാലന രംഗത്തും പരിശീലന രംഗത്തും കഴിഞ്ഞ 20 വര്‍ഷങ്ങളായി സണ്‍റൈസ് ആശുപത്രി പുലര്‍ത്തിയിരുന്ന മികവിനുള്ള നേട്ടമാണ് ഈ അംഗീകാരമെന്ന് സണ്‍റൈസ് ആശുപത്രി സി ഇ ഓ സുരേഷ് കുമാര്‍ തമ്പി പറഞ്ഞു. കൂടാതെ വിദേശ രാജ്യങ്ങളില്‍ വിദഗ്ദ്ധ ചികിത്സ വേണ്ട രോഗികളെ സണ്‍റൈസിലേക്ക് നേരിട്ട് കൊണ്ടുവരാനും ഈ കരാറിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രതിനിധികള്‍ സന്നദ്ധത അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കരാര്‍ ഒപ്പിടുന്നതിന് മുമ്പായി വിദേശ പ്രതിനിധികള്‍ നേരത്തെ തന്നെ ആശുപത്രി സന്ദര്‍ശിക്കുകയും സൗകര്യങ്ങളില്‍ തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ചടങ്ങിന്റെ ഭാഗമായി സണ്‍റൈസ് ആശുപത്രി ചെയര്‍മാനും പ്രശസ്ത ലാപ്രോസ്‌കോപ്പിക് സര്‍ജനുമായ ഡോ. ഹാഫിസ് റഹ്മാനെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനെവനാണു ചടങ്ങില്‍ ഡോ. ഹഫീസ് റഹ്മാന് ആദരവ് നല്‍കിയത്. സണ്‍റൈസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ പറവീന്‍ ഹഫീസ് പങ്കെടുത്ത ചടങ്ങില്‍ മറ്റു ഹോസ്പിറ്റല്‍ അധികൃതരും സംബന്ധിച്ചു.

