

ദോഹ: മടപ്പള്ളി ആലുംനി ഫോറം ഖത്തര്‍ (മാഫ് ഖത്തര്‍)ന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. വകറ ബര്‍വ വില്ലേജിലെ കാലിക്കറ്റ് ടേസ്റ്റ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മാഫ് ഖത്തര്‍ അംഗങ്ങളും കുടുംബങ്ങങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

ഓണാഘോഷ പരിപാടി ഖത്തര്‍ ഇന്ത്യന്‍ എംബസി അപക്സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യുണിറ്റി ബെനവാലന്റ ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.


മാഫ് ഖത്തര്‍ പ്രസിഡന്റ് ഷംസുദ്ധീന് കൈനാട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാഫ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് കെ കെ മുസ്തഫ ഹാജി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മന്‍ പത്മരാജ് കൈനാട്ടി, മാഫ് ഖത്തര്‍ ഭാരവഹികളായ പ്രശാന്ത് ഒഞ്ചിയം, ഷമീര്‍ മടപ്പള്ളി, ചന്ദ്രശേഖരന് കൊളങ്ങട്ട്, റയീസ് മടപ്പള്ളി, ശിവന് വള്ളിക്കാട്, മുനീര്‍ ബേബിലാന്‍ഡ് എന്നിവര്‍ സംസാരിച്ചു. മാഫ് ഖത്തര്‍ ജനറല്‍ സെക്രട്ടറി യോജിഷ് കെ ടി സ്വാഗതവും ട്രഷറര്‍ മദനി വള്ളിക്കാട് നന്ദിയും പറഞ്ഞു.
മാഫ് ഖത്തര്‍ ജോയിന്‍ സെക്രട്ടറി അല്‍ത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തില്‍ സംഗീതമേളം അരങ്ങേറി. ഓണസദ്യയും കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പൈടെ നടന്ന ചടങ്ങിന് ഗോപകുമാര്‍ വള്ളിക്കാട്, ശറഫുദ്ധീന്‍ വെള്ളികുളങ്ങര, മഹറൂഫ് ഏരോത്ത്, ജിതേഷ് രയരങ്ങോത്ത്, നൗഷാദ് മടപ്പള്ളി, വിപിന്‍ മടപ്പള്ളി, നിസാര്‍ ചാലില്‍, ബൈജു മായ, അന്‍സാരി വെള്ളികുളങ്ങര, പ്രതീഷ് ലാലു മണ്ടോടി, സഫ്വാന് വെള്ളികുളങ്ങര എന്നിവര്‍ നേതൃത്വം നല്കി.

