

ദോഹ: ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന് ഒന്‍പതാമത് ഓണാഘോഷം ഏഷ്യന്‍ ടൗണ്‍ റിക്രിയേഷന്‍ ഹാളില്‍ നടത്തി. മാവേലിയും താലപ്പൊലിയേന്തിയ വനിതകളും പുലികളിയും പഞ്ചാരി മേളവും ആഘോഷങ്ങള്‍ക്ക് മിഴിവേകി.

ഗാനമേളയും തിരുവാതിരയും ക്ലാസിക്കല്‍ നൃത്തവും കനല് ഖത്തര്‍ നാടന്‍ പാട്ട് സ്റ്റേജ് പെര്‍ഫോര്‍മന്‍സും പരിപാടിയിലുണ്ടായിരുന്നു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ഓണസന്ദേശം നല്കി.
ഖാപ്പ പ്രസിഡന്റ് ഷിജോ തങ്കച്ചന് പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഖാപ്പ രക്ഷാധികാരി റോയി പോള്‍, ട്രഷറര്‍ ജസ്റ്റിന് ജോണ്‍, അഡൈ്വസറി കൗണ്‍സില്‍ അംഗം ജെബി ജോണ്‍, ഏലിയാസ് ഡേവിഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായസിനിക്ക്, ശ്രീ ബിബിന്‍, ശ്രീമതി സിനി, അപ്പൂ, സജിമോന്‍, അബിന്‍, ജൂഡി, ടോണി, കുര്യാക്കോസ്, സുജിത്ത്, അജിത്ത്, അനീഷ്, രാമചന്ദ്രന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഖാപ്പ സെക്രട്ടറി ജിബിന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു.
കൂടാതെ വയനാട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ നേതൃത്തില്‍ നടക്കുന്ന ധനസമാഹരണത്തിലേക്ക് ഖാപ്പയുടെ സംഭാവന ഐ സി ബി എഫ് പ്രസിഡന്റിന് കൈമാറി.

