ഡോ. ഹുസൈന്‍ മടവൂരിന് സ്വീകരണം നല്‍കി

Web Desk
1 Min Read

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍ നോട്ടത്തില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ത്രിദിന അന്താരാഷ്ട്ര അറബിഭാഷാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കൊല്ലം ശ്രീനാരായണഗുരു സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അറബിക് പി ജി അക്കാദമിക്ക് കമ്മിറ്റി ചെയര്‍മാനും പ്രമുഖ അറബി ഭാഷാ പണ്ഡിതനുമായ ഡോ. ഹുസൈന്‍ മടവൂരിന് സ്വീകരണം നല്‍കി.

city exchange

ഡോ. അബ്ദുല്ലമിഹ് യാസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ശൈഖ് അബ്ദുല്ലാഹ് മുസാ കാദിയലല്ല (ഛാഡ് ആഫ്രിക്ക) തുടങ്ങി വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തിയ ഭാഷാ പണ്ഡിതരും അബൂദാബി ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുറസാഖ് അന്‍സാരി, ജനറല്‍ സെക്രട്ടറി സുഹൈല്‍ കെ വി, മറ്റു ഭാരവാഹികള്‍, ഷാജഹാന്‍ മാടമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!