മൈന്‍ഡ്ട്യൂണ്‍ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

Web Desk
1 Min Read

ദോഹ: ലോക മാനസികാരോഗ്യ ദിനം മൈന്‍ഡ്ട്യൂണ്‍ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ 181-ാമത് മീറ്റിംഗില്‍ ആചരിച്ചു.

city exchange

യോഗത്തില്‍ ടോസ്റ്റ്മാസ്റ്റര്‍ ഓഫ് ദി ഡേ ക്ലബ് മഷ്ഹൂദ് വി സി ‘ഹിയര്‍ യോര്‍ സോങ്’ എന്ന തീമിനെ ആസ്പദമാക്കി മീറ്റിംഗ് നിയന്ത്രിച്ചു. ക്ലബ് സ്ഥാപക പ്രസിഡന്റ് കൂടിയായ അദ്ദേഹം ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അതിന്റെ ആവശ്യകതയെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ബോധവത്ക്കരണ പ്രതിജ്ഞ എടുത്തു.

വിവിധ വര്‍ണങ്ങളിലുള്ള മാനസികാരോഗ്യ സന്ദേശ പ്ലക്കാര്‍ഡുകള്‍ കൊണ്ട് അലങ്കരിച്ച മീറ്റിംഗ് റൂ വേറിട്ട കാഴ്ചയായിരുന്നു. ഷമീര്‍ പി എച്ച്, സയീദ് സല്‍മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്‍സാര്‍ അരിമ്പ്രയുടെ നേതൃത്വത്തിലുള്ള ടേബിള്‍ ടോപ്പിക്‌സ് സെഷനില്‍ രാജേഷ് വി സി., ബഷീര്‍ അഹമ്മദ്, അബ്ദുല്ല പൊയില്‍, മുനാസ്, ജാഫര്‍ മുറിച്ചാണ്ടി, ഷമീര്‍ എം സി. എന്നിവര്‍ അഭിപ്രയങ്ങള്‍ പങ്കുവച്ചു.

- Advertisement -
Ad image

പൊതുമുല്യകര്‍ത്താവ് സല്‍മാന്‍ ഹില്‍മിയും മുത്തലിബും മിത്ലാജും ചേര്‍ന്നാണ് മൂല്യനിര്‍ണയം നടത്തിയത്. രാജീവ് രാജു (ടൈമര്‍), ബഷീര്‍ അഹമ്മദ് (വ്യാകരണ പണ്ഡിതന്‍), ശ്യാം മോഹന്‍ (ശ്രോതാവ്), ഷമീര്‍ എം സി. (അഹ് കൗണ്ടര്‍) എന്നിവര്‍ അവരുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

രാജീവ് രാജു സ്വഗതം പറഞ്ഞു ക്ലബ് പ്രസിഡന്റ് ആയിഷ ഷഹീന അധ്യക്ഷത വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!