മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: കഴിഞ്ഞ 33 വര്‍ഷങ്ങളായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മാഹിയിലെയും പരിസര പ്രദേശങ്ങളായ പെരിങ്ങാടി, ന്യൂ മാഹി, ചാലക്കര, അഴിയൂര്‍ എന്നീ അഞ്ചു മഹല്ലുകളുടെ കൂട്ടായ്മയായ മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ 2025- 2027 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

റിസ്വാന്‍ ചാലക്കര (പ്രസിഡന്റ്), മിന്‍ഹാജ് സക്കരിയ (ജനറല്‍ സെക്രട്ടറി), ഫാരിസ് മൊയ്ദു (ട്രഷറര്‍), ആഷിക് മാഹി, ഷാജഹാന്‍ (വൈസ് പ്രസി), ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഷെര്‍ലിദ് (ജോ. സെക്രട്ടറി), ഷംസീര്‍ കേളോത്ത് (ജോ ട്രഷറര്‍) തുടങ്ങി വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍, ഉപദേശക സമിതി അടക്കം മുപ്പത്തൊന്ന് അംഗ എക്‌സിക്യൂട്ടീവ് എന്നിവര്‍ ചുമതലയേറ്റു.

എം അബ്ദുല്‍ അഹദ് പ്രിസൈഡിംഗ് ഓഫീസറായി സമിതി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!