പി കെ മുഹമ്മദിന്റെ ആത്മകഥ പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: പാര്‍ട്ടിയുടെ നയ നിലപാടുകളോട് സമരസപ്പെടുമ്പോള്‍ തന്നെ യുവജന വിഭാഗങ്ങള്‍ തിരുത്തല്‍ ശക്തിയാവണമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. പി കെ മുഹമ്മദിന്റെ ‘ജീവിതത്തിന്റെ പുറമ്പോക്കിലൂടെ ഒരാള്‍’ എന്ന ആത്മകഥ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. എല്ലാറ്റിനും മൂകമായി സാക്ഷികളാകേണ്ടവരല്ല യുവാക്കള്‍ എന്ന് യുവതലമുറയെ ബോധ്യപ്പെടുത്തിയ ആളാണ് മുസ്ലിംയൂത്ത് ലീഗിന്റെ സ്ഥാപക നേതാവായ പി കെ മുഹമ്മദ് എന്ന് ഇ ടി പറഞ്ഞു. മൂല്യബോധമുള്ള നേതൃത്വത്തെ സൃഷ്ടിച്ചെടുക്കാന്‍ കഠിനാധ്വാനം ചെയ്ത അദ്ദേഹം പ്രലോഭനങ്ങള്‍ക്ക് ഒരിക്കലും വഴങ്ങിയില്ല. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ പുറമ്പോക്കിലൂടെ ഒരാള്‍ എന്ന തലക്കെട്ട് അര്‍ഥവത്താണ്. മുഖ്യധാരയിലേക്ക് തിക്കിത്തിരക്കി ഒരിക്കലും വന്നിട്ടില്ല- ഇ ടി പറഞ്ഞു.

മുന്‍ മന്ത്രി പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അനുഗ്രഹ ഭാഷണം നടത്തി. പ്രസാധകനായ വി പി മുഹാദിനും കവര്‍ രൂപകല്പന ചെയ്ത ഫൈസല്‍ പുത്തലത്തിനും പി കെ കെ ബാവ ഉപഹാരങ്ങള്‍ നല്‍കി.

പി കെ മുഹമ്മദിന് കോഴിക്കോട് സംയുക്ത മഹല്ലു ജമാഅത്ത് ഉപഹാരം ഖാസി മുഹമ്മദ് കോയ തങ്ങള്‍ സമ്മാനിച്ചു. പി ടി തുഫൈല്‍ പുസ്തകം ഏറ്റുവാങ്ങി.

- Advertisement -
Ad image

ഡോ. എം എന്‍ കാരശ്ശേരി, മുസ്ലിം യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി സി മമ്മൂട്ടി, ടി സി മുഹമ്മദ്, നവാസ് പൂനൂര്‍, കെ മൊയ്തീന്‍കോയ, ഇ പി മുഹമ്മദ്, ആഷിക് ചെലവൂര്‍, പി കെ മുഹമ്മദ് സംസാരിച്ചു. ടി പി ചെറൂപ്പ സ്വാഗതവും സി പി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!