ജിംനേഷ്യം പരിശീലകന്റെ കൊലപാതകം: പ്രതി മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയില്‍

Web Desk
1 Min Read

ആലുവ: ചുണങ്ങംവേലിയില്‍ ജിംനേഷ്യം പരിശീലകനെ കൊന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പില്‍ കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ മുന്‍ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. കൊല നടത്തിയ ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതിയെ തൃശൂര്‍ ചെമ്പൂച്ചിറയില്‍ നിന്നും പിടികൂടുകയായിരുന്നു.

city exchange

ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഡി വൈ എസ് പി ടി ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ കെ സെനോദ്, എസ് ഐമാരായ അരുണ്‍ ദേവ്, സി കെ സക്കറിയ, സി എ അബ്ദുല്‍ ജമാല്‍, സി ജെ കണ്ണദാസ്, എസ് സി പി ഒ വി ആര്‍ പ്രവീണ്‍, സി പി ഒമാരായ പി കെ ഹാരിസ്, പി എം ഷെഫീക്ക്, മാഹിന്‍ഷാ അബൂബക്കര്‍, കെ എം മനോജ്, മുഹമ്മദ് അമീര്‍, പി എ നൗഫല്‍ എന്നിവരടക്കുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share This Article
Leave a Comment
error: Content is protected !!