എം ജി എം ഖത്തര്‍ ഫ്‌ളേവേഴ്‌സ് ആന്റ് ഫ്‌ളോറ എക്‌സ്‌പോ ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: അംഗങ്ങളുടെ വിവിധ തരം കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ളേേവേഴ്‌സ് എന്ന പേരില്‍ എം ജി എം ഖത്തര്‍ സംഘടിപ്പിച്ച എക്‌സ്‌പോ 2024 ശ്രദ്ധേയമായി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി ആസ്ഥാനത്ത് നടന്ന എക്‌സ്‌പോ ഐ സി ബി എഫ് ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഇന്‍ചാര്‍ജ് നീലാംബരി സുശാന്ത്, ഐ സി ബി എഫ് ജയില്‍ വിസിറ്റ് പി ആര്‍ ആന്റ് മീഡിയ ഇന്‍ചാര്‍ജ് സറീന അഹദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

city exchange

എം ജി എം മേഖലകള്‍ ഒരുക്കിയ വ്യത്യസ്ത രുചിഭേദങ്ങളുമായുള്ള ഫുഡ് സ്റ്റാളുകളും എം ജി എം ഹരിതഭവനം സംഘടിപ്പിച്ച തൈകള്‍, പൂക്കള്‍, വളം, ചെടികള്‍ ഇവയുടെ പ്രദര്‍ശനവും വില്‍പനയും ഏറെ ആകര്‍ഷകമായി. എം ജി എം അംഗങ്ങള്‍ ഉണ്ടാക്കിയ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും എക്‌സ്‌പോയോടനുബന്ധിച്ച് നടന്നു.

കുട്ടികള്‍ക്കായി ഒരുക്കിയ നാടന്‍ തട്ടുകടയും നാടന്‍ വിഭവങ്ങളും പ്രവാസികളായ കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു. ലൈവായി നടന്ന മൈലാഞ്ചിയിടലും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും ബുക്കുകളുടെ കൈമാറ്റവും എക്‌സ്‌പോയുടെ മറ്റ് ആകര്‍ഷണങ്ങളായിരുന്നു.

എക്‌സ്‌പോയുടെ ഭാഗമായി മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ വിവരിച്ചുള്ള ദഅവ സ്റ്റാള്‍ എക്‌സ്‌പോ സന്ദര്‍ശിച്ചവര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു.

- Advertisement -
Ad image

കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ എക്‌സ്‌പോ സന്ദര്‍ശിച്ചു. എം ജി എം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!