ഗൃഹാതുരതയുണര്‍ത്തി സ്മരണാഞ്ജലി സീസണ്‍ 3 രാഗസംഗമം

Web Desk
0 Min Read

ദോഹ: ഗ്രാമഫോണ്‍ ഖത്തറും വേള്‍ഡ് മലയാളി ഫെഡറേഷനും ചേര്‍ന്ന് ഗൃഹാതുരത ഉണര്‍ത്തുന്ന ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച് സ്മരണാഞ്ജലി സീസണ്‍ 3 രാഗസംഗമം. പഴയ കാലത്തെ മറക്കാനാവാത്ത ഈണങ്ങളും ഗാനങ്ങളും ഖത്തറിലെ പ്രഗത്ഭ ഗായകരാണ് വേദിയില്‍ അവതരിപ്പിച്ചത്.

city exchange

വേദിയില്‍ ഗാനങ്ങള്‍ക്ക് പിന്തുണയായി മനോഹരമായ ഓര്‍ക്കസ്ട്രയോടൊപ്പം പാട്ടിന് അനുസരിച്ച് പശ്ചാതലവും ഒരുക്കിയിരുന്നു. ഡോ. അബ്ദുല്‍ റഷീദ് പട്ടത്ത് ഹൃദയസ്പര്‍ശിയായി പരിപാടി അവതരിപ്പിച്ചു. ഓരോ പാട്ടിനെ കുറിച്ചും റഷീദ് പട്ടം വിവരിച്ചത് പ്രേക്ഷകരില്‍ പുതിയ വിജ്ഞാനങ്ങള്‍ കൂടി സമ്മാനിച്ചു.

സിംഫണി സൗണ്ട്‌സ് ശബ്ദസംവിധാനവും രഞ്ജിത്തും റഷീദ് സിംഫണിയും ശബ്ദ മിശ്രണവും നിര്‍വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!