
മനാമ: സീറോ മലബാര്‍ സൊസൈറ്റിയുടെ 2025- 26 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും സിംസ്- ഓണം മഹോത്സവത്തിന്റെ സമാപനവും അദാരി പാര്‍ക്കിലെ ന്യൂ സീസണ്‍ ഹാളില്‍ നടന്നു.

സിംസ് പ്രസിഡണ്ട് പി ടി ജോസഫ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ പാര്‍ലമെന്റ്റ് അംഗം
ഡോ. ഹസ്സന്‍ ഈദ് ബുഖമ്മാസ് മുഖ്യാതിഥി ആയിരുന്നു. കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

സിംസിന്റെ 2025- 2026 പ്രവര്‍ത്തന മാര്‍ഗരേഖ ഫിനാന്‍സ് സെക്രട്ടറി ജേക്കബ് വാഴപ്പള്ളി അഡ്വ. ബിനു മണ്ണില്‍ നിന്നും ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ് സിംസിന്റെ 2025- 2026 വര്‍ഷത്തെ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. സമ്മേളനത്തില്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള കാത്തലിക് അസോസിയേഷന്‍ പ്രസിഡണ്ട്
ജെയിംസ് ജോണ്‍, സിംസ് മുന്‍ പ്രസിഡന്റ് ഷാജന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
സിംസ്- ബിഫ്സി ഓണം മഹോത്സവത്തിന്റ ജനറല്‍ കണ്‍വീനര്‍ ജോയ് തരിയത് ഓണം മഹോത്സവത്തിന്റെ അവലോകനം നടത്തി. ഓണം മഹോത്സാവത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
2024- 25 വര്‍ഷത്തെ സിംസ് ഭരണാസമിതിയെയും സിംസ് ലേഡീസ് വിംഗ് അംഗങ്ങളെയും പുതിയ ഭരണ സമിതി ആദരിച്ചു. സിംസ് വൈസ് പ്രസിഡണ്ട് ജിമ്മി ജോസഫ് നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഭരണസമിതി അംഗങ്ങളായ ജെയ്‌സണ്‍ മഞ്ഞളി, ഷാജി സെബാസ്റ്റ്യന്‍, സോബിന്‍ ജോസ്, ജോബി ജോസഫ്, പ്രേംജി ജോണ്‍, സിബു ജോര്‍ജ്, ജസ്റ്റിന്‍ ഡേവിസ് തുടങ്ങിയവര്‍ കൂടാതെ കോര്‍ഗ്രൂപ്പ് ചെയര്‍മാന്‍ ബെന്നി വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ ജയ്മി തെറ്റയില്‍, മുന്‍ പ്രസിഡണ്ടുമാരായ ഫ്രാന്‍സിസ് കൈതാരത്ത്, പോള്‍ ഉറുവത്, ചാള്‍സ് ആലുക്ക കൂടാതെ കമ്മറ്റി അംഗങ്ങളായ റെജു മൂഞ്ഞേലി, സോജി മാത്യു, അജീഷ് തോമസ്, പ്രിന്‍സ്, ലിഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രെറ്റി റോയ്, ഡെയ്‌ജോ ജോസ്, ലിന്‍ഡി സോബിന്‍ എന്നിവര്‍ മുഖ്യ അവതാരകരായിരുന്നു.

