

ദോഹ: പുതിയ കാംപയിന്‍ ”ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍” ഖത്തര്‍ ടൂറിസം ആരംഭിച്ചു. വിനോദ സഞ്ചാരികള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സ്ഥലമെന്ന രീതിയില്‍ ഖത്തറിനെ എടുത്തു കാണിക്കുന്നതാണ് കാംപയിന്‍.

വീണ്ടുമെത്താന്‍ ആഗ്രഹിക്കുന്ന കുടുംബമായാലും അവധിക്കാലം ആസ്വദിക്കാനെത്തുന്ന ദമ്പതികളായാലും രാജ്യത്തിന്റെ സമ്പന്നമായ വൈകാതിരക അനുഭവിക്കാനാണ് ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍ കാംപയിനിലൂടെ ആവശ്യപ്പെടുന്നത്. ഊഷ്മളമായ പരമ്പരാഗത ഖത്തരി ആതിഥ്യമനോഭാവമോ രാജ്യത്തിന്റെ പ്രകൃതി വിസ്മയങ്ങളുടെ ശാന്തതയോ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയോ പ്രായഭേദമന്യേ കുടുംബത്തിലെ ഓരോ അംഗത്തിനും ഖത്തര്‍ സന്ദര്‍ശനം ഇന്ദ്രിയങ്ങളെ ഉണര്‍ത്തുമെന്ന് കാംപയിന്‍ വിശദമാക്കുന്നു.

2030-ഓടെ ആറ് ദശലക്ഷം സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിനുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ് കാംപയിന്‍ തയ്യാറാക്കിയിരിക്കുന്നത്.
ഓസ്ട്രേലിയ, യു കെ, തുര്‍ക്കി എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 17-ലധികം വിപണികളില്‍ ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍ ആഗോള പ്രചാരണം നടത്തും. അതോടൊപ്പം ടി വി, സോഷ്യല്‍ മീഡിയ ചാനലുകള്‍, ഡിജിറ്റല്‍ ചാനലുകള്‍, പ്രസ് ചാനലുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലും പ്രചാരണമുണ്ടാകും.

